lalji

ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് സൈക്കോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫ. ടി. സൈമൺ മെമ്മോറിയൽ ദേശീയ സെമിനാർ 'ആസക്തിയും മാനസിക ആരോഗ്യവും' മുൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ. ലാൽജി ഉദ്ഘാടനം ചെയ്തു. വകുപ്പ് അദ്ധ്യക്ഷ ഡോ. വിദ്യ രവീന്ദ്രനാഥൻ, ഡോ. സുനിൽ എബ്രഹാം തോമസ്, തോമസ് ജോൺ, പി.സി. വിൽസൺ, ഡോ. പി.ജെ. മേരിക്കുട്ടി എന്നിവർ സംസാരിച്ചു. ഡോ. ജൊയാൻ ജോൺ, ഫാ. എഡ്വേർഡ് ജോർജ്, ഡോ. ദീപ്തി കൃഷ്ണൻ, ജെയ്ബി പോൾ, എം.എം. ഷാജി എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ പ്രബന്ധാവതരണവും നടന്നു.