ആലുവ: ആലുവ - പെരുമ്പാവൂർ റോഡ് വീതികൂട്ടി പുനരുദ്ധരിക്കുന്നതിന് മാറമ്പിള്ളി, കീഴ്മാട്, ആലുവ വെസ്റ്റ് വില്ലേജുകളിൽപ്പെടുന്ന 18.525 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പ് ഉത്തരവായതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
റോഡിന്റെ ഒന്നാംഘട്ടമായി ആലുവ മെട്രോസ്റ്റേഷൻമുതൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം വരെയുള്ള ഭാഗമാണ് വീതികൂട്ടുക. ആലുവ പമ്പുകവലമുതൽ പാലക്കാട്ടുതാഴം വരെ 12.8കിലോമീറ്റർ നീളത്തിലും 18.5 മീറ്റർവീതിയിലും പമ്പ് കവല മുതൽ ആലുവ മെട്രോസ്റ്റേഷൻ വരെ 1.6കിലോമീറ്റർ നീളത്തിലും 13.6 മീറ്റർ വീതിയിലും പി.ഡബ്ല്യു.ഡി ക്വാർട്ടേഴ്‌സ് മുതൽ പവർഹൗസ് കവലവരെ 882 മീറ്റർനീളത്തിലും 13.6 മീറ്റർ വീതിയിലും നിർമ്മിക്കുന്ന റോഡിന്റെ അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.