കൊച്ചി: നീറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്തനാർബുദ ബോധവത്കരണവും സ്‌ക്രീനിംഗും സംഘടിപ്പിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കലക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ നിന്നുള്ള 400 സ്ത്രീകളെ സ്‌ക്രീനിംഗിന് വിധേയമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യദിനം കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ സേന പ്രവർത്തകർ, ആശാ വർക്കേഴ്‌സ്, വനിതാ കൗൺസിലേഴ്‌സ് തുടങ്ങിയവർ പരശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും. രാജഗിരി ആശുപത്രിയിലെ ഡോ. അമൃത ബോധവത്കരണ ക്ലാസ് നയിച്ചു. കൊച്ചി ആസ്ഥാനമാക്കിയിട്ടുള്ള ഡി ലാബ്‌സാണ് പരശോധനകൾക്കു നേതൃത്വം നൽകിയത്. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ചു. നീറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പ്രവീൺ വെങ്കിട്ട രമണൻ, തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.എം യൂനുസ്, നിമിഷ ഗോപു, എബി നെൽസൺ, ജി. പ്രവീൺ, കെ. പ്രദീപ്കുമാർ, വി. അജിത് തുടങ്ങിയവർസംസാരിച്ചു.