കൊച്ചി: ആർച്ച് ബിഷപ്പ് ബർണദീൻ ബച്ചിനെല്ലിയുടെ 156-ാം ചരമവാർഷികവും ഛായാചിത്രം അനാവരണവും എറണാകുളം സെന്റ് ആൽബർട്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഛായാചിത്രം അനാവരണം ചെയ്തു. വരാപ്പുഴ അതിരൂപത ഹെററ്റേജ് കമീഷൻ ഡയറക്ടർ ഫാ. പീറ്റർ കൊച്ചുവീട്ടിൽ, അൽമായ കമ്മിഷൻ അസോസിയേറ്റ് ഡയറക്ടർ ഷാജി ജോർജ്, കെ.എൽ.സി.എച്ച്.എ ജനറൽ സെക്രട്ടറി ഗ്രിഗറി പോൾ, അതിരൂപത കോഓർപ്പറേറ്റ് മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.