കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് (ഐ.ഐ.എൽ) ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഹെപ്പറ്റൈറ്റിസ് എ വാക്‌സിന്റെ കുട്ടികൾക്കുള്ള ഡോസ് (ഹാവിഷുവർ 0.5 മില്ലി) പുറത്തിറക്കി. നാഷണൽ ഡെയറി ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻ.ഡി.ഡി.ബി) കീഴിലുള്ള സ്ഥാപനമാണ് ഐ.ഐ.എൽ. ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. ഇത് പ്രധാനമായും കുട്ടികളെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. രോഗം തടയുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ മാർഗമാണ് വാക്‌സിനേഷൻ.