
വൈപ്പിൻ: ആരാധന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനകീയ ഗണേശോത്സവത്തിന് തുടക്കമായി. വി.വി സഭ ട്രഷറർ ഒ.ആർ. റെജി ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഗൗരീശ്വര ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലിൽ മേൽശാന്തി എം.ജി രാമചന്ദ്രൻ വിനായക വിഗ്രഹ സംസ്ഥാപനം നടത്തി. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ സ്ഥാപിച്ച ഗണപതി വിഗ്രഹം 8ന് വൈകീട്ട് 3ന് ചെറായി ഗൗരീശ്വര ക്ഷേത്രമൈതാനിയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശേഷം വാദ്യമേളങ്ങളോടെ ഘോഷയാത്ര ചെറായി ബീച്ചിലെത്തി ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യും.