
വൈപ്പിൻ: വ്യാസ വംശോദ്ധാരിണിസഭ വക ചെറായി രക്തേശ്വരി ക്ഷേത്രത്തിൽ പിച്ചളയിൽ പൊതിഞ്ഞ ശ്രീകോവിൽ, സോപാനം, പ്രധാന വാതിൽ എന്നിവയുടെ സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി വേഴേപ്പറമ്പ് യദുകൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി അരുൺ ദാസിന്റെയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. സഭാ പ്രസിഡന്റ് കെ.വി. കാർത്തികേയൻ, സെക്രട്ടറി കെ.ജി. അനി, ട്രഷറർ എ.കെ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.