muni-narayana

പെരുമ്പാവൂർ: ജീവിതത്തിൽ ജ്ഞാനികളായി തീരേണ്ട വഴികൾ പറഞ്ഞു തരുന്നതാണ് ഗുരുക്കന്മാരെന്നും അങ്ങനെയുള്ള ഗുരുക്കന്മാരെ സേവിച്ച് പാരസ്പര്യം ഉണ്ടാക്കിയെടുക്കുകയാണ് മനുഷ്യ ധർമ്മമെന്നും നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു. മലയാറ്റൂർ ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിൽ നടന്ന പ്രാർത്ഥന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ജി. സൗമ്യൻ മാസ്റ്റർ, സ്വാമിനി ത്യാഗീശ്വരി, സ്വാമി ശിവദാസ്, കെ.പി. ലീലാമണി എന്നിവർ സംസാരിച്ചു.