
ചോറ്റാനിക്കര: കോളേജിലേക്ക് പോകുംവഴി റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എരുവേലിൽ വട്ടുകുന്ന് ആനാംതുരുത്തിൽ വീട്ടിൽ ബൈജുവിന്റെ മകൻ ജോയൽ(20) ആണ് മരിച്ചത്. രാജഗിരി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ ജോയൽ വ്യാഴാഴ്ച രാവിലെ എട്ടിന് കോളേജിലേക്ക് പോകുംവഴി ചോറ്റാനിക്കര അടിയാക്കൽ പാലത്തിന് സമീപമുള്ള കുഴിയിൽ വീണ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോയലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ടനാട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിൽ. അമ്മ: ക്ഷേമ, സഹോദരി: ജോവാൻ.