
പെരുമ്പാവൂർ: പെരുമ്പാവൂർശ്രീധരമ്മ ശാസ്താ ക്ഷേത്രത്തിൽ ഗണേശോത്സവത്തിന് തുടക്കമായി. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ കേശവദാസ്, മുനിസിപ്പൽ കൗൺസിലർ ടി.ജവഹർ, ബി.ജെ.പി. ദേശീയ സമിതി അംഗം പി.എം. വേലായുധൻ, ടി.എൻ. ജയകുമാർ, വിജയനാഥ്, പി.എസ്. ഗോപാലകൃഷ്ണൻ നായർ, ശാന്ത പി.നായർ, പങ്കജാക്ഷി കുഞ്ഞമ്മ, മാതൃസമിതി അംഗങ്ങളായ ഉഷ ചന്ദ്രബാബു, ഗിരിജാ ബാലചന്ദ്രൻ, രഞ്ജിനി ഉണ്ണിക്കൃഷ്ണൻ, ദിവ്യ ഹരീഷ്, ജയലക്ഷ്മി, സുലേഖ ഗോപാലക്യഷ്ണൻ, ഉഷ ചന്ദ്രോത്ത്, പ്രിയ ബാബു, നിഷ വിനയൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് യജ്ഞാചാര്യൻ കേശവദാസ് പ്രഭാഷണം നടത്തി.