പെരുമ്പാവൂർ: നാഷണൽ ആയുഷ് മിഷൻ, മുടക്കുഴ പഞ്ചായത്ത്, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി മുടക്കുഴ ഗവ. യു.പി. സ്‌കൂളിൽ ഇന്ന് രാവിലെ 10 മുതൽ മെഡിക്കൽ ക്യാമ്പ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സൗജന്യ രക്ത പരിശോധന, ബോധവത്കരണ ക്ലാസ്, യോഗ പരിശീലനം എന്നിവ നടക്കും.