നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ മ്യു ലൺ ക്യാമ്പസ് ചാപ്റ്റർ കോളേജ് സെക്രട്ടറി ഡോ. കെ.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ അദ്ധ്യക്ഷയായി. മ്യു ലേൺ എറണാകുളം ജില്ല ലീഡ് ജോയൽ ബേസിൽ കുര്യൻ ക്ളാസെടുത്തു. പ്രൊഫ. കെ.എം. രമേശ്, ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ലക്ഷ്മി ആർ. നായർ, മ്യു ലേൺ ഫാക്കൽറ്റി ഇൻ ചാർജ് ശ്രുതി ചന്ദ്രൻ, സ്റ്റുഡൻസ് ചെയർ സഹൽ ബിൻ അബ്ദുൽസലാം എന്നിവർ സംസാരിച്ചു.