ആലുവ: ട്രാഫിക് ഫൈനുകളിൽ പിഴഅടയ്ക്കാൻ സാധിക്കാത്തവർക്കായി അദാലത്ത് നടത്തും. പൊലീസും മോട്ടോർ വാഹനവകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021മുതൽ യഥാസമയം പിഴഅടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നൊഴിവാകാം.

എറണാകുളം റൂറൽ ജില്ലാ പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തുന്ന അദാലത്ത് റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ 10,11,12 തീയതികളിൽ നടത്തും. രാവിലെ 10മുതൽ വൈകിട്ട് നാലുവരെ നേരിട്ടെത്തി പിഴ ഒടുക്കാം. ഫോൺ: 9497980500 (പൊലീസ്), 8547639041 (മോട്ടോർ വാഹനവകുപ്പ്).