കൊച്ചി: ഒരു ബൈക്കിൽ നാലുപേർ മദ്യക്കുപ്പികളുമായി കൊച്ചി നഗരമദ്ധ്യത്തിലൂടെ യാത്രചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച അർദ്ധരാത്രി എറണാകുളം സൗത്ത് പാലത്തിലൂടെയായിരുന്നു യുവാക്കളുടെ യാത്ര. പിന്നാലെ വന്ന കാർ യാത്രക്കാരൻ ഇത് മൊബൈലിൽ പകർത്തുകയും മോട്ടോർവാഹനവകുപ്പിന് കൈമാറുകയുമായിരുന്നു. ബൈക്ക്നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം.