mariyam-charamam

പറവൂർ: സഹോദരിയുടെ മരണാനന്തര ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ സഹോദരൻ മരിച്ചു. പുത്തൻവേലിക്കര കരോട്ടുകര പടയാട്ടി മറിയം (93),​ സഹോദരൻ വർഗീസ് (78) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് മറിയം മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വർഗീസും മരിച്ചു. തൊട്ടടുത്ത വീടുകളിൽ കഴിഞ്ഞിരുന്ന ഇവരുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് പുത്തൻവേലിക്കര കരോട്ടുകര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും. മറിയം അവിവാഹിതയാണ്. ആനിയാണ് വർഗീസിന്റെ ഭാര്യ. മക്കൾ: ബിജു (ബിസിനസ്), ഷാജു (ബിസിനസ്), റെജി (ഓസ്ട്രേലിയ), റെമി. മരുമക്കൾ: ബിജി, ബെൽജി, ജയ്‌സൻ, ബിജു.