cn
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിൽ എറണാകുളത്ത് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുൻപിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സംസ്ഥാനത്തെ സഹകരണ സംഘങ്ങളേയും ജീവനക്കാരെയും ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സഹകരണ ജീവനക്കാർ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ എറണാകുളത്ത് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുൻപിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. അനീഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. ജയരാജ്, പി.ആർ. മുരളീധരൻ, ആർ. അനിൽകുമാർ, ടി.ആർ. സുനിൽ, സി.പി. അനിൽ, ഇ.വി. ഷീല, പി.പി. ആഷ എന്നിവർ സംസാരിച്ചു.