കൊച്ചി: ഓണക്കാലത്ത് കാര്യക്ഷമമായ വിപണി ഇടപെടലിനായി സപ്ലൈകോയിലൂടെ പരമാവധി സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ സപ്ലൈകോയുടെ എറണാകുളം ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണക്കാലത്തെ വിപണി ഇടപെടലിനായി 300 കോടി രൂപയുടെ സാധനങ്ങൾ വാങ്ങിക്കുന്നതിന് സപ്ലൈകോ ഓർഡർ നൽകിക്കഴിഞ്ഞെന്നു മന്ത്രി പറഞ്ഞു.
ജില്ലാ ഫെയറിലെ ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി.ബി. നൂഹ്, നഗരസഭ കൗൺസിലർ മനു ജേക്കബ്, എന്നിവർ സംസാരിച്ചു. 14 വരെയാണ് ഓണംഫെയർ.