sunil-naik

കൊച്ചി: പഞ്ചാബ് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഐ.എൻ.എസ് വിക്രാന്തിൽ സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് റാങ്കിലുള്ള ഹൈദരാബാദ് സ്വദേശി രമാവത് സുനിൽ നായക് (26) ആണ് അറസ്റ്റിലായത്. സിംലയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. പിന്നീട് യുവതി കൊച്ചിയിലെത്തി കടവന്ത്രയിലെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചു. വൈറ്റിലയിൽ വാടക വീടെടുത്ത് ഇരുവരും ഒന്നിച്ച് താമസിച്ചു വരവെയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി. ഇത് ചോദ്യം ചെയ്ത യുവതിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു.