
മൂവാറ്രുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷ നടത്തിപ്പിനായുള്ള സംഘാടകസമിതി യോഗം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ജനങ്ങൾ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സുസജ്ജമായ സഹകരണപ്രസ്ഥാനം വിശ്വസിക്കുവാൻ കൊള്ളാത്തവരുടെ കൈകളിലാണെന്ന് വരുത്തിതീർക്കുവാൻ ശ്രമിക്കുന്നവർക്ക് കേരള ജനത തന്നെ മറുപടി നൽകി. അജയ്യമായ സഹകരണപ്രസ്ഥാനം പലവൻകിട സ്ഥാപനങ്ങൾക്കും ബദലായി മാറുവാൻ കഴിഞ്ഞെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ് അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ആർ. സുകുമാരൻ, കെ.കെ. ശ്രീകാന്ത്, പി.വി. ജോയി, ഒ.കെ. മുഹമ്മദ്, എം.എ. റിയാസ്ഖാൻ, കെ.എൻ. മോഹനൻ, പായിപ്ര കൃഷ്ണൻ, സി.കെ. ഉണ്ണി, എം.എസ്. ശ്രീധരൻ, എം.എ. നൗഷാദ്, സാജിത ടീച്ചർ, ജയശ്രീ ശ്രീധരൻ, അഡ്വ. എൽദോസ്. പി.പോൾ, അലി മേപ്പാട്ട്,ഇ.എ.ഹരിദാസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ഗോപി കോട്ടമുറിക്കൽ, പി.ആർ. മുരളീധരൻ, അഡ്വ. പി.എം. ഇസ്മായിൽ, കെ.പി. രാമചന്ദ്രൻ, ഡോ. സബൈൻ ശിവദാസൻ ( മുഖ്യരക്ഷാധികാരികൾ) , കെ.എസ്. രങ്കേഷ് (ചെയർമാൻ), ബി. ജീവൻ (സെക്രട്ടറി), ആർ. സുകുമാരൻ (സുവനിർ കമ്മിറ്റി ചെയർമാൻ), കെ.പി. ഫസൽ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), സി.കെ. ഉണ്ണി (സെമിനാർ കമ്മിറ്റി ചെയർമാൻ), കെ.എൻ. നാസർ (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.