
മൂവാറ്റുപുഴ: വാഴക്കുളം കാർമൽ ആശ്രമത്തിൽ വിളവെടുപ്പിനൊരുങ്ങി ഓണക്കാല പുഷ്പക്കൃഷി. സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ മികച്ച രീതിയിൽ കൃഷി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാർമൽ ആശ്രമത്തിലെ പൂക്കൾ ഇതോടെ ഓണവിപണിയിലെത്തും. 20 സെന്റ് സ്ഥലത്ത് 1000 ചെണ്ടുമല്ലി, 300 വാടാമല്ലി തൈകളാണ് നട്ടത്. കൃഷിയിടം സന്ദർശിക്കാനെത്തിയ മഞ്ഞള്ളൂർ കൃഷി ഓഫീസർ ടി.എം. ആരിഫ, കൃഷി അസിസ്റ്റന്റുമാരായ റസീന അബ്ദുൽ റഹ്മാൻ, പി.എ. പ്രദീപ്, ഫീൽഡ് അസിസ്റ്റന്റ് ദിനീശ് കെ. സഹദേവൻ എന്നിവർക്ക് കാർമൽ ആശ്രമത്തിലെ ഫാ. ബിനോയ് ചാത്തനാട്ടും ഫാ. ബിനു ഇലഞ്ഞേടത്തും പുഷ്പക്കൃഷിയുടെ വിശദാംശങ്ങൾ വിവരിച്ചുകൊടുത്തു.