library

മൂവാറ്റുപുഴ: വയനാട് ദുരിതബാധിതർക്ക് അക്ഷരഭവനം നിർമ്മിച്ച് നൽകുന്നതിനായി മേക്കടമ്പ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആക്രി ചലഞ്ച് നടത്തി സ്വരൂപിച്ച തുക കൈമാറി. ലൈബ്രറി പ്രവർത്തന പരിധിയിലെ വീടുകളിൽ നിന്നുമാണ് ആക്രി വസ്തുക്കൾ ശേഖരിച്ചത്. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായ ലൈബ്രറി പ്രസിഡന്റ് എൻ. ജയൻ,താലൂക്ക് എക്സിക്യൂട്ടിവ് അംഗവും ലൈബ്രറി സെക്രട്ടറിയുമായ എം.എ. എൽദോസ് , താലൂക്ക് കൗൺസിൽ അംഗം എൻ.പി.ജോൺസൺ എന്നിവരാണ് ചലഞ്ചിന് നേതൃത്വം നൽകിയത്. ചലഞ്ചിലൂടെ ലഭിച്ച 10,150 രൂപ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണിക്ക് ലൈബ്രറി ഭാരവാഹികൾ കൈമാറി.