
ആലുവ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പാരാമെഡിക്കൽ ബിരുദ - ഡിപ്ലോമ യോഗ്യതയുള്ളവരെ വിവിധ സർക്കാർ ആശുപത്രികളിലേയ്ക്ക് പരിശീലനാർത്ഥികളായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ ജനറൽ, ജില്ല, താലൂക്ക്,ഹെഡ് ക്വാർട്ടേഴ്‌സ്, എഫ്.എച്ച്.സി എന്നീ ആശുപത്രികളിൽ രണ്ട് വർഷത്തേയ്ക്കാണ് നിയമനം. ഹോണറേറിയം പ്രതിമാസം 12,000 രൂപ. യോഗ്യതയുള്ള 21 - 35 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം സെപ്തംബർ 13ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0484-2422256.