ganesa-vigraha-prathishta

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗണേശോത്സവ സമിതി സംഘടിപ്പിക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തി. ക്ഷേത്രം മേൽശാന്തി ബിജു നാരായണൻ നമ്പൂതിരി, ശ്രീകാന്ത് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഗണേശോത്സവത്തിന്റെ ഭാഗമായി 12-ാം തിയതി വരെ പൂജകൾ നടക്കും. അന്ന് വൈകിട്ട് നാലിന് ക്ഷേത്രത്തിൽ നിന്ന് മൂവാറ്റുപുഴ ത്രിവേണി സംഗമത്തിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കും. ഗണേശോത്സവ സമിതി രക്ഷാധികാരികളായ ആർ. ശ്യംദാസ്, പി.സി. അജയഘോഷ്, ഡി. രാജു, കെ.ആർ. സോമൻ, അദ്ധ്യക്ഷൻ ശ്രീജിത്ത്‌ നാരായണൻ, ജനറൽ കൺവീനർ കെ.എ. രാജു, എസ്. ജയചന്ദ്രൻ, എൻ.ആർ. ശ്രീകുമാർ, കെ.പി. രഞ്ജിത്, നിഖിൽ ഷാജി, ട്രഷർ പ്രദീപ്‌ ഭാസ്കർ, കെ. ഹരീഷ്, എസ്. മനോജ്‌, കെ.ബി. സോമൻ, പി.എസ്. ഗുണശേഖരൻ, വി.എൻ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.