cpi

കൊച്ചി: ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹാെസബാളെയും എ.ഡി.ജി.പി എം.ആർ. അജിത്കുമാറും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിൽ ദുരൂഹവും ഗൗരവമേറിയതുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച നടന്നെങ്കിൽ എന്തിനെന്നുൾപ്പെടെ വിശദീകരിക്കണം. അത്തരം കൂടിക്കാഴ്ചയ്ക്ക് എൽ.ഡി.എഫുമായി ഒരു ബന്ധവുമില്ല. എൽ.ഡി.എഫിന്റെ ചെലവിൽ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചർച്ച നടത്തേണ്ട. നിലവിൽ സി.പി.ഐക്ക് ഇത്രമാത്രമാണ് പറയാനുള്ളത്. കൂടുതൽ വിവരങ്ങൾ വ്യക്തമായ ശേഷം പ്രതികരിക്കാമെന്നും ബിനോയ് വിശ്വം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.