esi-card

ആലുവ: ആലുവ നഗരസഭയിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഇ.എസ്.ഐ കാർഡ് വിതരണം നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസ ജോൺസൺ, മിനി ബൈജു, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ജെയിസൺ മേലേത്ത്, ഷെമ്മി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. നഗരസഭാ പ്രദേശത്തെ അജൈവ മാലിന്യ സംസ്‌കരണത്തിനായി നിയോഗിച്ചിട്ടുള്ള ഹരിത കർമ്മ സേന അംഗങ്ങളെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.