ആലുവ: കീഴ്മാട് ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം തൊഴിലാളികൾക്ക് 19 ശതമാനം ബോണസ് നൽകും. കരാർ അടിസ്ഥാനത്തിൽ ചെടിച്ചട്ടികളും മൺപത്രങ്ങളും നിർമ്മിക്കുന്ന തൊഴിലാളികൾക്ക് ഒമ്പത് ശതമാനം ഉല്പാദക ബോണസും നൽകും. ഇതനുസരിച്ച് ഒരോ തൊഴിലാളിക്കും 30,000 രൂപ മുതൽ 45,000 രൂപ വരെ ബോണസ് ലഭിക്കും. ഡയക്ടർ ബോർഡ് യോഗത്തിൽ പ്രസിഡന്റ് പി.എ. ഷാജഹാൻ അദ്ധ്യക്ഷനായി. കെ.എ. ജോർജ്, പി.എ. ചന്ദ്രൻ, വി.പി. വിജയാനന്ദൻ, പി.ടി. രാജീവ്, ശ്രീലക്ഷ്മി ശ്യാംനാഥ്, വനജ ശശി, ജയമ്മ ശശി, സെക്രട്ടറി കെ.എം. സൗമി എന്നിവർ സംസാരിച്ചു.