youth-congress-paravur

പറവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലടക്കുകയും നേതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ പ്രകടനം നടത്തി. വടക്കേക്കര ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. ശ്രീരാജ്, ആർ. ജാക്സൺ, ഡെന്നി തോമസ്, രമേഷ് ഡി. കുറുപ്പ്, വിബിൻദാസ്, ഡിസോൺ, നബിൽ മുഹമ്മദ്, ആന്റണി ടോമി, രഞ്ജിത്ത് മാത്യു തുടങ്ങിയവർ സംസാരിച്ചു.