
കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ എൽ.ഐ.സി 68-ാം വാർഷികവും ഇൻഷ്വറൻസ് വാരാചരണവും ഡിവിഷണൽ ഓഫീസിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സീനിയർ ഡിവിഷണൽ മാനേജർ ബിന്ദു റോബർട്ട് ഇൻഷ്വറൻസ് വാരാചരണം ഉദ്ഘാടനം ചെയ്തു. ആക്‌സിസ് ബാങ്ക് കേരള സർക്കിൾ ഹെഡ് എസ്. ബിന്ദിഷ് ചടങ്ങിൽ മുഖ്യതിഥിയായി. ശ്രീനിവാസ റാവു, പ്രജോദ് വിശ്വനാഥൻ, രാകേഷ് നായർ എന്നിവർ പ്രസംഗിച്ചു. ഇൻഷ്വറൻസ് വാരാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ ബൈക്ക് റാലി, സൗജന്യ മെഡിക്കൽ ക്യാമ്പ്, കൺവെൻഷനുകൾ, ജീവനക്കാരുടെ ലേഖന മത്സരം എന്നിവ നടന്നു.