piravom-payasamela

പിറവം: ടൗൺ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി. പിറവം പോലീസ് സബ് ഇൻസ്‌പെക്ടർ ഡി.എസ്. ഇന്ദ്രരാജ് ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭ ഡിവിഷൻ കൗൺസിലർ രാജു പാണാലിക്കൽ അദ്ധ്യക്ഷനായി. മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സാജു കുറ്റിവേലിൽ, വിവിധ യൂണിയൻ ഭാരവാഹികളായ കെ.കെ. സുരേഷ്, വി.വി. ബിജു, എം.ആർ. ബാബു, എ.എം. സാബു, അജി ചാക്കോ, പ്രസാദ് വാര്യത്ത്, മുരളി കക്കാട്, പി.ടി. ബെന്നി എന്നിവർ സംസാരിച്ചു.