water

ആലുവ: വാട്ടർ അതോറിട്ടി ജീവനക്കാരുടെ ജി.പി.എഫ് തടഞ്ഞു വയ്ക്കുന്നതിനെതിരെ കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്തംബർ പത്തിന് ജലഭവൻ ഉപരോധിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് അഭിലാഷ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബി. രാഗേഷ്, സംസ്ഥാന സെക്രട്ടറി എ.വി. ജോർജ്, കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ സുബേഷ് കുമാർ, ജില്ല സെക്രട്ടറി ജോമോൻ ജോൺ, ടി.കെ. ഷാനിത, അബ്ദുൾ അസീസ്,ഇ.ടി. രാധാകൃഷ്ണൻ, എം.ജി. പുഷ്പി, പി.എ. മുജീബ്, മുഹമ്മദ് ഷെരിഫ്, കെ.എ. ബിനുമോൻ, ശാന്തി ഡി. കോസ്ത തുടങ്ങിയവർ സംസാരിച്ചു.