ആലുവ: തോട്ടുമുഖം ക്രൈസ്തവ മഹിളാലയം പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബർ 10ന് രാവിലെ 10.15ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം ഐ.എസ്.ആർ.ഒ എൽ.പി.എസ്.സി അസോസിയേറ്റ് ഡയറക്ടർ ആർ. ഹട്ടൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ എക്സിക്യൂട്ടിവ് ട്രസ്റ്റി ജോൺ മിനു മാത്യു അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹന്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു എന്നിവർ പങ്കെടുക്കും. രജതജൂബിലി ആഘോഷ ത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണിക 'രജത സ്‌മൃതി'യുടെയും പ്രകാശനവും സ്കൂളിൽ ആരംഭിക്കുന്ന സമ്പൂർണ്ണ പ്രൊജക്ടിന്റെ ഉദ്ഘാടനവും നടക്കും.