befi

കൊച്ചി: വയനാട്ടിലെ ദുരന്തബാധിതർക്കായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റി സമാഹരിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെ ബെഫി അംഗങ്ങൾ വിവിധഘട്ടങ്ങളിലായി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ആകെ സംഭാവന 5.30 ലക്ഷം രൂപയായി. കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് ഓഫീസേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി 10 വീടുകൾ നിർമ്മിച്ചു നൽകും. ബെഫി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പാടിയിൽ ബാങ്കിംഗ് ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.