ameen

ആലുവ: എടത്തല അൽ അമീൻ കോളേജിൽ കോഫി വിത്ത് സ്കോളർ സെഷൻ 2 സംവാദം നാളെ രാവിലെ 11ന് കോളേജ് സെമിനാർ ഹാളിൽ നടക്കും. ആസ്ട്രോ ഫിസിസ്റ്റും ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ അന്താരാഷ്ട്ര സംഘത്തിലെ മലയാളി സാന്നിധ്യമായിരുന്ന പ്രൊഫ. അജിത് പരമേശ്വരൻ 'പ്രപഞ്ചവും മനുഷ്യനും' എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കും. എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ അന്നേ ദിവസം വൈകിട്ട് അഞ്ചിന് പ്രൊഫ. അജിത് പരമേശ്വരന്റെ മറ്റൊരു സംവാദ പരിപാടിയുമുണ്ട്. മറ്റു കോളേജിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കോഫി വിത്ത് സ്കോളർ സെഷൻ 2-വിൽ പങ്കെടുക്കാം. ഫോൺ: 9061633724.