kissan

മൂവാറ്റുപുഴ: അഖിലേന്ത്യ കിസാൻ സഭ പോത്താനിക്കാട് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ചാത്തംകണ്ടം ജോണിയുടെ ഒരേക്കർ സ്ഥലത്തെ ചെണ്ടുമല്ലി പുഷ്പക്കൃഷിയുടെ വിളവെടുപ്പ് മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ അദ്ധ്യക്ഷനായി. സി.പി.ഐ പോത്താനിക്കാട് ലോക്കൽ സെക്രട്ടറി എൻ.എ. ബാബു, കിസാൻ സഭ പോത്താനിക്കാട് പ്രാദേശിക സഭ പ്രസിഡന്റ് ബിജു ജോർജ്, കിസാൻ സഭ മണ്ഡലം കമ്മിറ്റി അംയംഗം വി.ഒ. കുറുമ്പൻ, കിസാൻ സഭ കോതമംഗലം മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, കൃഷി ഓഫീസർ കെ.എസ്. സണ്ണി, ഗ്രാമപഞ്ചായത്ത് അംഗം മേരി തോമസ്, കൃഷി അസിസ്റ്റന്റ് കെ.പി. സെറീന, റോയ് മാത്യു, ജോർജ് തെങ്ങുംകൂടി, തങ്ക കുറുമ്പൻ തുടങ്ങിയവർ പങ്കെടുത്തു.