salim

ഓട്ടക്കാലണ മുതൽ കുന്തം വരെ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ഉദിനാട്ട് വീട്ടിലെത്തിയാൽ ആളുകളുടെ കണ്ണ് തള്ളിക്കാൻ പാകത്തിൽ കുന്നോളം വസ്തുക്കളുണ്ട്. പുത്തൻ തലമുറയ്ക്ക് കേട്ടുമാത്രം അറിവുള്ള വസ്തുക്കളാണ് അതിലേറെയും. അവ നിധിപോലെ സൂക്ഷിക്കുകയാണ് സലീം. തന്റെ വിദ്യാഭ്യാസ കാലത്ത് പുരാവസ്തുക്കളോട് തോന്നിയ കൗതുകമാണ് ഇന്ന് ആളുകളെ അത്ഭുതപ്പെടുത്തും വിധം നിറഞ്ഞിരിക്കുന്നത്. ഇപ്പോഴും പുരാവസ്തുക്കൾ തേടിയുള്ള യാത്രയിലാണ് ഇദ്ദേഹം.

ലക്ഷങ്ങൾ വിലമതിക്കുന്ന പുരാവസ്‌തുക്കളാണ് സലീമിന്റെ ശേഖരത്തിലുളളത്. വിദേശത്തെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും ഫേസ്ബുക്ക് കൂട്ടായ്‌മകൾ ഉപയോഗപ്പെടുത്തിയാണ് പുരാവസ്‌തുക്കളിലേറെയും ശേഖരിച്ചത്. വില കൊടുത്തും വാങ്ങാറുണ്ട്. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സലീമിന് സമ്മാനമായി നൽകാറുള്ളതും അമൂല്യമായ ഇത്തരം വസ്‌തുകൾ തന്നെ. ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ പുരാവസ്‌തുക്കളുടെ അമൂല്യമായ ശേഖരം തന്നെ നിലവിൽ സലീമിന്റെ കൈവശമുണ്ട്.

സലീമിന്റെ അമൂല്യശേഖരത്തിലുള്ളവ

ചോള, ഡൽഹി സുൽത്താനേറ്റ്, ഗുജറാത്ത്‌, തിരുവിതാംകൂർ മുതലായ എല്ലാ നാട്ടുരാജ്യങ്ങളിലെയും ബ്രിട്ടീഷ് ഇന്ത്യ കമ്പനിയുടെയും നാണയങ്ങൾ

വിവിധ രാജ്യങ്ങളിലെ നാണയങ്ങളോടൊപ്പം ഓട്ടക്കാലണകളുടെ വൻ ശേഖരം

പോയകാലത്തിലെ കാർഷിക സംസ്കൃതിയുടെ ശേഷിപ്പുകളായ കാർഷിക ഉപകരണങ്ങൾ

കലപ്പ, നുകം, മേഞ്ഞൽ, പറ തുടങ്ങി കേരളത്തിലെ വിവിധ ഇടങ്ങളിലെ വ്യത്യസ്തമായ കാർഷിക ഉപകരണങ്ങൾ

പഴയകാല ഘടികാരങ്ങൾ

പ്രൗഡഗംഭീരമായ ശില്പങ്ങൾ

പഴയ കാല കുപ്പികൾ, ഭരണികൾ

വിവിധ തരം കത്തികൾ, പിച്ചാത്തികൾ

വാളുകൾ, കുന്തങ്ങൾ

ഗോത്രവർഗ്ഗക്കാരുടെ ആയുധങ്ങൾ

വിവിധ നാടുകളിലെ സ്റ്റാമ്പുകൾ

ആദ്യകാല ടൈപ്പ്റൈറ്റിംഗ് മെഷീനുകൾ

വ്യത്യസ്തങ്ങളായ ഗ്രാമഫോണുകൾ

പഴയ കാമറ, വാച്ചുകൾ

അരഞ്ഞാണം

കോളാമ്പി, മൺപാത്രങ്ങൾ,

മരപ്പെട്ടികൾ

കിണ്ടി, നാരായം, പറ

പഴയ റേഡിയോ

മുള കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ

234 വർഷം പഴക്കമുള്ള ഖുർആൻ

ഏറ്റവും ചെറിയ ഖുർആൻ