church

ആലങ്ങാട് : ചരിത്ര അവശേഷിപ്പുകൾ പുതിയ തലമുറയ്ക്കും ഭാവിയ്ക്കും വേണ്ടി കാത്തുസൂക്ഷിക്കണമെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ആലങ്ങാട് സെൻ്റ് മേരീസ് പരീഷ് ഹാളിൽ നടന്നമാർ ജോസഫ് കരിയാട്ടി മെത്രാപ്പൊലീത്തായുടെ 238-ാം ചരമ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തീയ ജീവിതത്തിന്റെ ഗതിപ്രവാഹത്തിന് ആലങ്ങാട് സെന്റ് മേരീസ് പള്ളിക്കും ജോസഫ് കരിയാറ്റി മെത്രാപ്പൊലീത്തയ്ക്കുമുള്ള പങ്ക് വളരെ വലുതാണെന്നും ഗവർണർ പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ അദ്ധ്യക്ഷനായി. ഫാ. വർഗീസ് പൊട്ടയ്ക്കൽ, ഫാ. പോൾ ചുള്ളി, കൺവീനർ ജുഡോ പീറ്റർ, ബിനു കരിയാട്ടി എന്നിവർ പ്രസംഗിച്ചു.