mla

കോലഞ്ചേരി: വരിക്കോലി കെമിസ്റ്റ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ചിലെ ലേഡീസ് ഹോസ്റ്റൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, ജില്ല അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സന്തോഷ് കെ. മാത്യു, ബ്ളോക്ക് പഞ്ചായത്ത് അംഗം ഓമന നന്ദകുമാർ, പഞ്ചായത്ത് അംഗം ബിനിത പീറ്റർ, എം. ജെയ്സി, പ്രദീപ് അബ്രാഹം, എം.എം. പൗലോസ് എന്നിവർ സംസാരിച്ചു.