മൂവാറ്രുപുഴ: ട്രാഫിക് ഫൈൻ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത് നടത്തുന്നു. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴത്തുക അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിലുള്ളതുമായ കേസുകളാണ് പരിഗണിക്കുന്നത്. റൂറൽ ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന അദാലത്ത് എറണാകുളം റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ 11,12 തിയതികളിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 4വരെ വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. വിവരങ്ങൾക്ക്: 9497980500 (പൊലീസ്), 8547639041 (മോട്ടോർ വാഹന വകുപ്പ് ).