അങ്കമാലി: മധുരയിൽ 2025 ഏപ്രിലിൽ നടത്തുന്ന സി.പി.എം 24 -ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള അങ്കമാലി ഏരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു. സെപ്തംബറിൽ അങ്കമാലി ഏരിയയിലെ 10 ലോക്കൽ കമ്മിറ്റികളിലായി 204 ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ഒക്ടോബറിൽ ലോക്കൽ സമ്മളനങ്ങളും നവംബർ 30, ഡിസംബർ 1, 2 തീതികളിൽ കാഞ്ഞൂരിൽ വച്ച് ഏരിയ സമ്മേളനവും നടക്കും. ചെത്തിക്കോട് നോർത്ത് ബ്രാഞ്ച് സമ്മേളനത്തോടെ ഏരിയായിലെ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു.