മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികൾ നട്ടുവളർത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് നടത്തി. നഗരസഭ 21-ാം വാർഡിൽ സൗജന്യമായി പൂക്കൾ നൽകുകയെന്ന ലക്ഷ്യത്തോടെ വാർഡ് കൗൺസിലർ ജിനു മടേയ്ക്കലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിക്ക് നേതൃത്വം നൽകിയത്. കൃഷി വകുപ്പിന്റെ സഹായത്താൽ നട്ട് വളർത്തിയ ബന്തിച്ചെടിയുടെ വിളവെടുപ്പ് ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. വാർഡ് കൗൺസിലർ ജിനു ആന്റണി മടേയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി .പി. എൽദോസ്, വൈസ് ചെയർപേഴ്സൺ സിനി ബിജു, കൗൺസിലർ ജോളി മണ്ണൂർ, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്റുമാരായ ഡോ. സെബാസ്റ്റ്യൻ ഓരത്തേൽ, സണ്ണി പെരുമായിൽ, റെജി പി.കെ., അഡ്വ. ഒ.വി. അനീഷ്‌ , ലാൽ പി.കെ, സിസ്റ്റർ ജെസിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു