കൊച്ചി: എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് 2024ന്റെ ഭാഗമായി സെൻസിറ്റൈസേഷൻ പരിപാടി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ അവാർഡ് വിജയികളായ കെ.എസ്.ഇ.ബി, എച്ച്.എ.എൽ ലൈഫ്‌കെയർ, അപ്പോളോ ടയേഴ്സ് കമ്പനികളുടെ പ്രതിനിധികൾ സംസാരിച്ചു. എനർജി മാനേജ്മെന്റ്‌ സെന്റർ രജിസ്ട്രാർ ബി.വി. സുഭാഷ് ബാബു, ഇ.എം.സി ഡയറക്ടർ ഡോ. ആർ.ഹരികുമാർ, എനർജി ടെക്‌നോളജിസ്റ്റുകളായ അനൂപ് സുരേന്ദ്രൻ, കെ. സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.