കോലഞ്ചേരി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പുത്തൻകുരിശ് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ജില്ല പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിന്ദു റെജി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, സബിത അബ്ദുൾ റഹ്മാൻ, രെജിത കുറുപ്പ്, അനിത സജി, കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം പ്രസിഡന്റ് മനോജ് കാരക്കാട്ട് എന്നിവർ സംസാരിച്ചു.