
തൃപ്പൂണിത്തുറ: ഉദയംപേരൂരിലെ മത്സ്യത്തൊഴിലാളികളുടെ ഉയർച്ചതാഴ്ചകളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഉദയംപേരൂർ
മത്സ്യതൊഴിലാളി സഹകരണ സംഘം ശതാബ്ദിയുടെ നിറവിൽ. നൂറാം വാർഷിക ആഘോഷ പരിപാടികൾ നാളെ രാവിലെ 11 ന് തെക്കൻ പറവൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ കെ.ബാബു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉള്ളാടൻവെളിയിൽ പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റ് ഉദയംപേരൂരിലെ വലിയ മത്സ്യ വിപണിയാണ് .
1924 ആഗസ്റ്റിൽ (മലയാള വർഷം 1099-ാമാണ്ട്) - വാലസമുദായോദ്ധാരണി സഹകരണസംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്തു. സ്ഥാപനകാല പ്രസിഡന്റ് തെക്കുംകാവുങ്കര ചന്തിരി, സെക്രട്ടറി കടവിത്തറ കുഞ്ഞൻ
1943- 58 സെന്റ് സ്ഥലം സംഘത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്‌ത് 1952 ലെ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ആക്ടിനും 1969-ലെ കേരള സഹകരണ ആക്ടിനും കീഴിൽ ഉദയംപേരൂർ മത്സ്യതൊഴിലാളി സഹകരണ സംഘം എന്ന പേരിലായി പ്രവർത്തനം.
1970- കൂടികിടപ്പ് അവകാശം മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതിനുശേഷം അവരുടെ പുരയിടത്തിൽ നിന്നുള്ള നാളികേരം കെട്ടുതെങ്ങ് നിക്ഷേപത്തിലൂടെ സ്വീകരിച്ച് വായ്‌പ കൊടുക്കുന്ന സംവിധാനം സംഘം നടപ്പിലാക്കി.
1996 -നിരപ്പലക ഇട്ട ചെറിയ മുറിയിൽ പ്രവർത്തിച്ചു തുടങ്ങിയ സംഘത്തിന് സൗകര്യമുള്ള കെട്ടിടം നിർമ്മിച്ചു
3700 സംഘത്തിലെ അംഗങ്ങൾ
മത്സ്യത്തൊഴിലാളി മേഖലയിൽ സമഗ്രമായ സാമ്പത്തിക ഉന്നമനത്തിനായി സംഘം നടത്തിയ ശ്രമങ്ങളുടെ ഫലം ഇന്ന് തൊഴിലാളികൾക്ക് ലഭിക്കുന്നു. ലേലത്തിൽ പങ്കെടുക്കുന്ന 200 ഓളം വരുന്ന മത്സ്യ ഗ്രൂപ്പുകൾക്ക് കൃത്യമായ വില ഉറപ്പു വരുത്തുകയും വില്പനക്കുള്ള ബോണസ് നൽകുകയും ചെയ്യുന്നുണ്ട്.
ടി.രഘുവരൻ,
പ്രസിഡന്റ്
മത്സ്യതൊഴിലാളി സഹകരണ സംഘം