കൊച്ചി: വിവിധ ക്രൈസ്തവ എക്യുമിനിക്കൽ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയും തെരുവിൽ കഴിയുന്നവർക്ക് ഓണക്കോടിയും നൽകി. ആക്റ്റസ് മേഖല പ്രസിഡന്റ് ജോസഫ് കോട്ടൂരാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണാഘോഷം വൈ.എം.സി.എ. ഡയറക്ടർ ബോർഡ് അംഗം കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വെെ,എം.സി.എ. മിഷൻ ആൻഡ് വിഷൻ ഇംപ്ലിമെന്റേഷൻ കമ്മറ്റി വൈസ് ചെയർമാൻ ഡാനിയേൽ സി. ജോൺ, ജോസ് പി.മാത്യു തുടങ്ങിയവർ സംസാരിച്ചു.