
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തിൽ കായിക പരിശീലനത്തിന് തുടക്കമായി. കായിക അദ്ധ്യാപകനും ബി.സി.സി.ഐ എ ലെവൽ ക്രിക്കറ്റ് കോച്ചുമായ എൻ.ആർ. അരുൺ രാജ്, കോലഞ്ചേരി ബി.ആർ.സിയിലെ കായിക അദ്ധ്യാപിക എൻ.എൻ. പ്രീതി, സുധീഷ് ടി. വിജയൻ, ആർ. ഹരിഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.