
തൃപ്പൂണിത്തുറ: വയനാട് ദുരന്തബാധിതരെ സഹായിക്കാൻ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം മാതൃകപരമാണെന്ന് ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനായി ജനകീയ സമിതി പൂണിത്തുറയിൽ സംഘടിപ്പിച്ച സ്ക്രാപ്പ് ചലഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ. സുരേഷ് ബാബു അദ്ധ്യക്ഷനായി. ജി.സി.ഡി.എ എക്സിക്യുട്ടിവ് അംഗം എ.ബി. സാബു പുസ്തകങ്ങൾ ഏറ്റുവാങ്ങി. ജനകീയസമിതി കോ-ഓർഡിനേറ്റർ വി.പി. ചന്ദ്രൻ, കൺവീനർ കെ.പി. ബിനു, കെ.ബി സതീശൻ, കെ.ആർ.അരുൺ, ജിബി ജോസഫ് എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 7 മണി മുതൽ പൂണിത്തുറയിലെ വീടുകളിൽ നിന്നുള്ള സ്ക്രാപ്പ് ശേഖരണം തുടങ്ങും.