
ആലങ്ങാട്: മാഞ്ഞാലി സഹകരണ ബാങ്കിന്റെ കീഴിലുള്ള വിവിധ കർഷക
ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ കൂവക്കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ.സക്കീർ അദ്ധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത്
പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ബാങ്ക്
സെക്രട്ടറി ടി.ബി.ദേവദാസ്, പഞ്ചായത്ത് അംഗം എ.എം.അലി തുടങ്ങിയവർ പങ്കെടുത്തു.