photo

വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം കുഴുപ്പിള്ളി ഓസ്റ്റിൻ ഹാളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത്, ഇ.കെ. ജയൻ, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, സുബോധ ഷാജി, ജിജി വിൻസെന്റ്, അഗസ്റ്റിൻ മണ്ടോത്ത്, കെ.എസ്. ചന്ദ്രൻ, ഷിൽഡ റിബേരൊ, ഇ.പി. ഷിബു, എ. റോഷനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വൈപ്പിൻ ബി.ആർ.സി കുട്ടികൾ അവതരിപ്പിച്ച ഗാനമേളയും സമ്മാനദാനവും നടന്നു.