മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് : സാധുവായ കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് : സർക്കാർ അംഗീകാരമുള്ള ജെ.പി.എച്ച്.എൻ കോഴ്സ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി 40 വയസ് കവിയരുത്. അഭിമുഖം ബുധനാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ ജനറൽ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ഹാജാരാകണം.