lottery

കൊച്ചി: ക്ഷേമനിധിയിൽ അംഗങ്ങളായ ലോട്ടറി തൊഴിലാളികൾക്ക് ഓണത്തിന് 10,000രൂപ ബോണസ് നൽകുക, വൻകിടക്കാരുടെ ലോട്ടറി റീട്ടെയിൽ കച്ചവടം നിയന്ത്രിക്കുക, ക്ഷേമനിധി ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്‌കരിക്കുക, സമ്മാനഘടന വർദ്ധിപ്പിക്കുക, ചെറുകിട ഏജന്റുമാർക്ക് ടിക്കറ്റ്‌ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് സംഘം ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എസ്. സുബിൻ അദ്ധ്യക്ഷത വഹിച്ചു. ബോച്ചെ ലോട്ടറിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റ് സമര മാർഗങ്ങൾ ബി.എം.എസ് സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് പറഞ്ഞു.